കർക്കടകമാസനാളുകളിൽ തലതല്ലിപ്പെയ്യുന്ന മഴമേഘങ്ങൾ. വെള്ളത്തുള്ളികൾ തീർക്കുന്ന
മന്ത്രധ്വനി നിറഞ്ഞ സന്ധ്യയിൽ പൂമുഖത്തു തെളിഞ്ഞു കത്തുന്ന നിലവിളക്ക്. അരികിൽ
നിവർത്തിപ്പിടിച്ച ആധ്യാത്മ രാമായണവുമായി മുത്തശ്ശി. വീണ്ടുമൊരു രാമായണമാസം
എത്തിയിരിക്കുന്നു. രാമനാമത്തിനു മുന്നിൽ യാതനകളില്ല, ആധിയും വ്യാധിയുമില്ല,
വിഘ്നങ്ങളും ദുഃഖവുമില്ല. ഇനിയുള്ളതു രാമകഥയുടെ മാഹാത്മ്യം മാത്രം. സർവവും
വിശുദ്ധമാക്കുന്ന രാമായണനദിയുടെ പ്രവാഹം മാത്രം.
No comments:
Post a Comment